കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നടത്തിയ നിക്ഷേപ തട്ടിപ്പും ആഴ്ചക്കുറി തട്ടിപ്പും സംബന്ധിച്ച സമരങ്ങൾ തുടരുന്നു. ഇതിൻ്റെ ഭാഗമായി നിക്ഷേപകർ ഏകോപന സമിതി ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ ധർണ നടത്തി.
കെ.പി.ജോളി ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ കൂടത്തിൽ, കൊച്ചിൻ രാജൻ, നോവ ജോൺസൺ, അന്നമ്മ സി പോൾ, സുഷമ രാജൻ പ്രസംഗിച്ചു. സമരം വരും ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു..
Kelakam Traders Association Investment Fraud; Traders and investors staged a strike in Kannur